Indian Railways News => Topic started by messanger on May 07, 2013 - 18:00:48 PM


Title - Kerala News - തിരുവനന്തപുരത്ത് 'ട്രെയില്‍ ത്രൂ' വന്‍ദുരന്തമൊഴിവായത് തലനാരിഴയ്ക്ക് - India, World New
Posted by : messanger on May 07, 2013 - 18:00:48 PM

തമ്പാനൂര്‍ സെന്‍ട്രല്‍ സ്റ്റേഷന്‍ യാര്‍ഡിലെ സിഗ്‌നലിങ് സംവിധാനം ഏഴു മണിക്കൂറിലേറെ തകരാറിലായത് തീവണ്ടിഗതാഗതം താറുമാറാക്കി. 'ട്രെയില്‍ ത്രൂ' എന്നറിയപ്പെടുന്ന വന്‍ദുരന്തത്തിന് വഴിതെളിക്കാവുന്ന പിഴവുണ്ടായതിനെ തുടര്‍ന്നാണ് സിഗ്‌നലിങ് തകരാറിലായത്. തെറ്റായ ട്രാക്കിലൂടെ റേക്ക് നീക്കുമ്പോഴുണ്ടാകുന്ന പിഴവാണിത്. സിഗ്‌നലിങ് തകരാറിലായതോടെ രണ്ടുമണിക്കൂറിലേറെ വൈകിയാണ് രാവിലെ പതിനൊന്ന് മണിവരെയുള്ള തീവണ്ടികള്‍ ഇവിടെ നിന്നും പുറപ്പെട്ടത്. തിരുവനന്തപുരത്ത് നിന്നുള്ള തീവണ്ടികള്‍ പുറപ്പെടാന്‍ വൈകിയതോടെ കേരളത്തിലെ മുഴുവന്‍ റെയില്‍ഗതാഗതത്തിന്റെ സമയക്രമവും താളംതെറ്റി.

തിങ്കളാഴ്ച പുലര്‍ച്ചെ നാലരയോടെയായിരുന്നു 'അപകടം'. ട്രാക്ക് തെറ്റിയോടിയ റേക്ക് രണ്ടുപോയിന്റുകള്‍ കടന്നു. ഒരു ട്രാക്കില്‍ നിന്നും മറ്റൊരു ട്രാക്കിലേക്ക് മാറാനുള്ള സംവിധാനത്തെയാണ് പോയിന്റ് എന്നു പറയുന്നത്. വണ്ടി കടന്നുപോയതോടെ രണ്ടുപോയിന്റുകള്‍ പൂര്‍ണമായും തകരാറിലായി. ഇതുവഴി പിന്നീടേതെങ്കിലും തീവണ്ടി കടന്നുവന്നാല്‍ മറിയും. സ്റ്റേഷന്‍ യാര്‍ഡിലെ സിഗ്‌നലിങ് പ്രവര്‍ത്തനരഹിതമായതോടെ പുറപ്പെടാനിരുന്ന തീവണ്ടികളൊക്കെ പിടിച്ചിടുകയായിരുന്നു.