Indian Railways News => Topic started by eabhi200k on Jul 04, 2013 - 03:06:25 AM


Title - സമയപ്പട്ടിക വന്നിട്ടും പുതിയ വണ്ടികള്‍ സര്‍വീസ് തുടങ്ങുന്നതില്‍ അവ്യക്തത
Posted by : eabhi200k on Jul 04, 2013 - 03:06:25 AM

ബജറ്റില്‍ പ്രഖ്യാപിച്ച പുതിയ വണ്ടികളുടെ സമയവിവരപ്പട്ടിക റെയില്‍വേ പുറത്തിറക്കിയെങ്കിലും ഈ വണ്ടികളുടെ സര്‍വീസ് തുടങ്ങുന്ന കാര്യത്തില്‍ അവ്യക്തത. കോച്ചുകളുടെ ലഭ്യതയും മറ്റും കണക്കിലെടുത്താണ് സര്‍വീസ് തീയതി നിശ്ചയിക്കുക. ഇവ എപ്പോള്‍ ഓടുമെന്ന് പറയാനാവില്ലെന്ന് റെയില്‍വേ വൃത്തങ്ങള്‍ പറഞ്ഞു.

ഡല്‍ഹിയില്‍നിന്ന് കേരളത്തിലേക്ക് പുതുതായി അനുവദിച്ച നിസാമുദ്ദീന്‍-തിരുവനന്തപുരം പ്രതിവാര എക്‌സ്​പ്രസ് കൊങ്കണ്‍വഴിയാവും സര്‍വീസ് നടത്തുക. മുംബൈയില്‍നിന്ന് കൊങ്കണ്‍വഴി കേരളത്തിലേക്ക് പുതിയ വണ്ടി ഉണ്ടാവും. കൊച്ചുവേളി-ലോക്മാന്യതിലക് എക്‌സ്​പ്രസ്സാണിത്. ആഴ്ചയില്‍ രണ്ടുദിവസം സര്‍വീസ് നടത്തും.

നിസാമുദ്ദീന്‍-തിരുവനന്തപുരം എക്‌സ്​പ്രസ് വെള്ളിയാഴ്ച രാത്രി 11.40-ന് നിസാമുദ്ദീനില്‍നിന്ന് പുറപ്പെട്ട് തിങ്കളാഴ്ച പുലര്‍ച്ചെ 3.10-ന് തിരുവനന്തപുരത്തെത്തും. ബുധനാഴ്ച ഉച്ചയ്ക്ക് 2.40-ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.20-ന് നിസാമുദ്ദീനിലെത്തും.

മംഗലാപുരത്തുനിന്ന് പാലക്കാടുവഴി രണ്ട് എക്‌സ്​പ്രസ് വണ്ടികളും ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. യശ്വന്ത്പുരിലേക്കുള്ള പ്രതിവാരവണ്ടിയും കാച്ചെഗുഡയിലേക്കുള്ള (ഹൈദരാബാദ്) പ്രതിവാര വണ്ടിയുമാണവ.