Indian Railways News => Topic started by railgenie on Aug 29, 2013 - 14:57:39 PM


Title - ഓണം: കേരളത്തിലേക്കുള്ള പ്രത്യേക തീവണ്ടികളിലും സീറ്റില്ല
Posted by : railgenie on Aug 29, 2013 - 14:57:39 PM

റിസര്‍വേഷന്‍ തുടങ്ങി മണിക്കുറുകള്‍ക്കകം ഓണം പ്രത്യേക തീവണ്ടികളില്‍ സീറ്റില്ല.

ചെന്നൈയില്‍ നിന്ന് എറണാകുളത്തേക്ക് അനുവദിച്ച പ്രത്യേക തീവണ്ടി(06345)യിലെ ബര്‍ത്തുകളാണ് വെയ്റ്റിങ് ലിസ്റ്റിലേക്ക് നീങ്ങിയത്. ചെന്നൈയില്‍ നിന്ന് തിരുവനന്തപുരം വഴി തിരുനെല്‍വേലിയിലേക്ക് അനുവദിച്ച വണ്ടി(06745)യിലെ ടിക്കറ്റുകളുടെയും ബുക്കിങ് മിക്കവാറും തീര്‍ന്നുകഴിഞ്ഞു.

ചെന്നൈയില്‍ നിന്ന് മംഗലാപുരത്തേക്ക് സപ്തംബര്‍ 14-ന് സര്‍വീസ് നടത്തുന്ന പ്രത്യേക തീവണ്ടിയിലെ സെക്കന്‍ഡ് ക്ലാസിലേക്കുള്ള ടിക്കറ്റുകള്‍ ബുക്ക് ചെയ്ത് കഴിഞ്ഞു. എ.സി. കോച്ചുകളില്‍ മാത്രമാണ് ഇനി ടിക്കറ്റ് ലഭ്യമായിട്ടുള്ളത്.

പ്രത്യേക തീവണ്ടികള്‍ അനുവദിച്ചെങ്കിലും തെക്കന്‍ കേരളത്തിലേക്കുള്ള പ്രതിദിന വണ്ടികളിലെ വെയിറ്റിങ് ലിസ്റ്റിന്റെ നീളം ഒട്ടും കുറഞ്ഞിട്ടില്ല. തിരുവനന്തപുരം മെയില്‍, തിരുവനന്തപുരം എക്‌സ്പ്രസ്, ആലപ്പി എക്‌സ്പ്രസ് എന്നീ തീവണ്ടികളിലെ സെക്കന്‍ഡ് ക്ലാസ് സ്ലീപ്പര്‍ ക്ലാസുകളിലെ വെയ്റ്റിങ് ലിസ്റ്റ് 290-നും 300-നും ഇടയിലാണ്. തേഡ് എ.സി.യില്‍ വെയിറ്റിങ് ലിസ്റ്റില്‍ പോലും ടിക്കറ്റ് ലഭിക്കാനില്ല.

ഓണത്തിന് പാലക്കാട് വഴി തിരുവനന്തപുരത്തേക്ക് ഒരു പ്രത്യേക വണ്ടികൂടി അനുവദിച്ചാല്‍ മാത്രമേ നാട്ടിലേക്കുള്ള യാത്ര സാധ്യമാവൂ. യാത്രക്കാര്‍ പലതവണ ആവശ്യപ്പെട്ടതിനാലാണ് റെയില്‍വേ രണ്ട് ഘട്ടങ്ങളിലായി മൂന്ന് തീവണ്ടികള്‍ അനുവദിച്ചത്. അതേ സമയം തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലേക്ക് പ്രത്യേക തീവണ്ടികള്‍ അനുവദിക്കാന്‍ ദക്ഷിണ റെയില്‍വെ യാതൊരു മടിയും കാണിക്കാറില്ല.